• Nov : 25 : 2015 - PROFCON Logo Released
 • Jul : 13 : 2015 - എം എസ് എം ഖുർആൻ വിജ്ഞാന പരീക്ഷ 2015 ഫലം പ്രസിദ്ധീകരിച്ചു.
 • May : 17 : 2015 - ഖുർആൻ വിജ്ഞാന പരീക്ഷ 2015 ജൂലൈ 5 ന്
 • Feb : 15 : 2015 - 19ാം ദേശീയ പ്രൊഫഷണല്‍ വിദ്യാര്‍ഥി സമ്മേളം പ്രോഫ്കോണ്ി ഉജ്ജ്വല സമാപം
 • Feb : 15 : 2015 - സ്ത്രീ സൌന്ദര്യം കച്ചവടവല്‍ക്കരിക്കരുത്: ഗേള്‍സ് ഗാതറിംഗ് – PROFCON

എം.എസ്.എം ഈദ് കിസ്വവ പ്രൊജക്റ്റ്: ഈ ഈദിന് അവരും സന്തോഷത്തിന്‍റെ അതര്‍പുരട്ടട്ടെ

ഒരിക്കലും മറക്കാത്ത മെയ് 27….
സുബഹ് ബാങ്ക് വിളിച്ച് കാണില്ല…കിളി ശബ്ദം കേട്ടുതുടങ്ങിയിട്ടില്ല…വീടിന്‍റെ പിന്നിലെ പറമ്പില്‍ നിന്നും ഒരു കൂട്ട നിലവിളി കേട്ടാണ് വീടുണര്‍ന്നത്..! രാത്രി മുഴുവന്‍ ഉപയോഗിച്ച് അവശനായ കട്ട ബാറ്റെരി ടോര്‍ച്ചും കൊണ്ട് പറങ്കി മാവു തോട്ടം ലക്ഷ്യമാക്കി കുതിച്ചു…മാവിന്‍ ചുവട്ടില്‍ ജനം കൂടിയിരിക്കുന്നു…മധുര മാമ്പഴം തൂങ്ങിനില്കുന്ന കൊമ്പില്‍ ഒരു മുഴം കയറില്‍ അയാള്‍ തൂങ്ങി ആടുന്നു…പിഞ്ചു കുഞ്ഞുങ്ങളെ മാറോടു ചേര്‍ത്ത് ആ മാതാവ്‌ കൊമ്ബിലാടുന്ന മേനി നോക്കി വിലപിക്കുന്ന രംഗം… മങ്ങിയ ടോര്‍ച്ചു വെളിച്ചത്തില്‍ കണ്ട ജീവനറ്റ ആ മേനി…കുറ്റിച്ചെടികള്‍കിടയിലെ ആ ജന കൂട്ടം എല്ലാം മായ ചിത്രങ്ങളായി ഇടയ്ക്കിടെ എന്നെ വേട്ടയാടാരുണ്ട്‌… …

ഓരോ കാല വര്‍ഷവും ആ കഥ പിന്നെയും പിന്നെയും പര്ഞ്ഞുകൊണ്ടിരിക്കും…നിലക്കാത്ത പേമാരിയും ഇടി നാദങ്ങളുടെ മുരളിച്ചയും മരണ കൊമ്പിലെ ആ അയല്‍കാരന്‍റെ ഓര്‍മകള്‍ നല്‍കി എന്നെ നോവിക്കുന്നുണ്ട് …

പുല്‍ പായ ചോട്ടില്‍ പ്രിയ പെട്ടവള്‍കും നാടിനും വേണ്ടി അയാള്‍ കുറിച്ചിട്ട വരികള്‍ ഒരു അയല്കാരന്‍ എന്ന നിലക്ക് എന്നെ പ്രതിയക്കുന്നതല്ലേ…” രണ്ടു ദിവസം കഴിഞ്ഞാല്‍ സ്കൂള്‍ തുറക്കുകയാണ്…പുതിയ ബാഗും കുടയും പുസ്തകവും വേണം എന്ന് മക്കള്‍… പറയുന്നു…അവര്‍ വളര്‍ന്നാല്‍ ഇനിയും എന്തൊക്കെ ബാധ്യതകള്‍…?!ഞാന്‍ ഒരു പൈല്‍സ് രോഗി…ജോലിക്ക് തന്നെ പോയിട്ട് എത്ര നാളായി…ഒരാളുടെ മുന്നില്‍ കൈ നിട്ടന്‍ വയ്യ…പെണ്ണേ അവരുടെ കാര്യം നിന്നെ ഏല്പിക്കുന്നു… ആരെങ്കിലും സഹായിക്കും…ഞാന്‍ പോട്ടെ”

രാത്രി രണ്ടു മണിക്ക് ആളനക്കം കേള്പിക്കാതെ വിരിയില്‍നിന്നും അയാള്‍ എണീറ്റത് ഇതിനായിരുന്നു…താന്‍ വളര്‍ത്തുന്ന ആടിന്‍റെ കയറില്‍ അയാള്‍ അവസാനിച്ചു…

നടുണര്‍ന്നു… അയാളുടെ കുടുംബത്തിന്നു പുതിയ വീടായി…പക്ഷെ അയാളുടെ അനശ്വര വീടോ?നാഥാ ആ പാവത്തിന് നീ പാപം പൊറത്ത് നല്‍കണേ …എത്ര ജീവനുകള്‍ ഇങ്ങനെ അവസാനിക്കുന്നു…ആ മഹാ പാതകം ചെയ്യുന്നവന്‍റെ ഇടുങ്ങിയ മനസ്സ് ഇവിടെ ഒരു ചിന്താ വിഷയമാണ് …അതോടൊപ്പം അത് വായിച്ചറിയാന്‍ നേരമില്ലാത്ത സഹജീവികളുടെ കരുണ വറ്റിയ മനസ്സും…!

അന്തമായി നീണ്ട ഈ രാത്രി ഞാന്‍ ഇത് കുറിക്കുമ്പോള്‍ കൊഴികോട് പുതിയ സ്ടണ്ടില്‍ കീറ ചാക്കില്‍ ഉറങ്ങുന്ന മനുഷ്യരെ കാണുന്നുണ്ട്…ശബ്ദം മുഴക്കി എത്തുന്ന നൈറ്റ്‌ സര്‍വീസ് ബസ്സുകളുടെ ഹെഡ് ലൈറ്റ് കണ്ണില്‍ പതിയുമ്പോള്‍ ചാടി ഉണര്‍ന്നു കരയുന്ന ആ കുഞ്ഞിന്‍റെ സ്ഥാനത്ത് എന്‍റെ പോന്നു മോന്‍ ആണെകില്‍!?ഉള്ളില്‍ എവിടെയോ ഒരു മിന്നല്‍ പായുന്നുണ്ട്‌

അകക്കണ്ണുകള്‍ തുറക്കാം നമുക്ക്… പുതിയ കുപ്പായമിട്ട് കുടയും ചൂടി നമ്മുടെ മക്കള്‍ സ്കൂളില്‍ എത്തുമ്പോള്‍ അവന്‍റെ ചാരത്തിരി ക്കുന്ന കീറിയ കുപ്പയക്കര്നെ നാം ഓര്‍ക്കണം…!എല്ലാവരും മിട്ടായി വാങ്ങാന്‍ കടകളിലേക്ക് ഓടുമ്പോള്‍ സ്കൂള്‍ വരാന്തകളിലെ തൂണുകളില്‍ ചാരിനിന്ന് വീണുകിടക്കുന്ന മധുര മിട്ടായിക്കടലസുകളില്‍ നോക്കി നില്‍ക്കുന്ന കുഞ്ഞു കണ്ണുകള്‍ നാം കാണണം…!ദൂര്‍ത്തും ആര്‍ഭാടവും നിറഞ്ഞാടുന്ന ജീവിതങ്ങള്‍ക്ക് ഇടയില്‍ തന്നെ ചോര്‍ന്നൊലിക്കുന്ന ചെട്ടകുടിലില്‍ ഇറ്റി വീഴുന്ന മഴത്തുള്ളികള്‍ വീണ് നിലം നയതിരിക്കാന്‍ ഉറക്കപയക്ക്‌ ചുറ്റും പത്രം വെക്കുന്നവരുമുണ്ട്…! ശാവായയും കെ.എഫ് സി യും കഴിച്ച് അത് വയറ്റില്‍ അടങ്ങി ക്കിടക്കാന്‍ പെപ്സിയും കുടിച്ചു സകുസുംബം ശീതീകരിച്ച കാറില്‍ മടങ്ങുമ്പോള്‍ കുടിക്കാനുള്ള മരുന്നിന്‍റെ പണം തികയാതെ മെഡിക്കല്‍ ഷോപ്പില്‍നിന്നും നിറ മിഴികളോടെ തിരിച്ചു നടക്കുന്നവരും ഉണ്ട് എന്ന് നാം മറക്കരുത്…

നമുക്കുമുണ്ട് കിഡ്നി.. കരള്‍… അങ്ങിനെ പണി മുടക്കാത്ത അവയവാങ്ങള്‍……..!
അവയും പണി മുടക്കാം..അന്ന് നമ്മുടെ മക്കള്‍?
അതിനാല്‍
പിഞ്ചു കുഞ്ഞുങ്ങള്‍ പൂ പുഞ്ചിരി വിടര്‍ തട്ടെ…നമുക്ക് അവര്‍ക്കായി ഒരു ഓഹരി മാറ്റി വെക്കാം…എം.എസ്.എം സ്കൂള്‍ കിറ്റും പുതുതായി തുടങ്ങുന്ന ഈദ് കിസ് വ പ്രൊജക്ടും ഈ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടാണ്‌ നടപ്പില്‍ വരുത്തുന്നത്…

ഈ ഈദിന് അവരും സന്തോഷത്തിന്‍റെ അതര്‍പുരട്ടട്ടെ…നിങ്ങള്‍ കൊടുത്ത പുതനുടിപ്പിട്ട് സന്തോഷ പൂര്‍വ്വം അവര്‍ കളിക്കുമ്പോള്‍ , മര ചില്ലയിലെ കിളി ശബ്ദം പോലെ ആ കളിമുറ്റങ്ങളില്‍ അവരുടെ സന്തോഷ ശബ്ദം ഉയരുമ്പോള്‍ അകത്ത് മരുന്നിന്‍റെ മണമുയരുന്ന,വാട്ടര്‍ ബെഡിന്‍റെ മുകളില്‍ കിടന്ന് റൂമില്‍ ആ കുഞ്ഞുങ്ങളുടെ പിതാവ് നിങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ടാകും…ആ വിധവ നിസ്കാര കുപ്പായത്തിലിരുന്ന് നിങ്ങള്‍ക്കായി വാദിക്കുന്നുണ്ടാകും…അതല്ലെ നമ്മുടെ ആശ്വാസ തീരം ….

msmkiswa2

MSM EID KISWA Project: Let them too apply the Athar of happiness this Eid!!
*******************************************************
The unforgettable May27th!
*********************************
It isn’t dawn yet..The sun is not out yet neither the birds have started chirping…
We all woke up hearing the loud scream behind the house! With the long torch which was used through out the night, I ran across the field to reach near the huge mango tree from where the scream was heard..People are accumulated under the tree..From the branches which gives us sweet mangoes, I could see a man-one of my neighbours hanging. Under the tree I could see his wife crying out loud holding the children close to her! The body hanging from the mangoe tree seen under the dim light of the torch still haunts my memory..Those sights still hunt me…

Every monsoon narrates that story again and again to me…The pouring out rain and scary thunder still reminds me of the neighbour hanging on the tree and it still pains my heart…
Did the words he scribbled for his dearest and the people before taking in the ropes in hands make me too responsible for it?
“School is reopening after two days..The kids are asking for new bags, umbrellas and books! And when they grow up, the needs will also grow up with them.I am a patient-haven’t gone for work for so many days,for how many more days I can beg in front of others?My dear partner, I am leaving the duties to you.Some one will help..I am leaving”

He woke up from the bed at 2 in the night taking the rope used to tie his goat and walked away to death!

The people woke up! His family got a new home! But what about his eternal home??? How many lives are ending like this??

The strange mindset of people committing suicide is a concern here…but the mercy less minds of the surrounding which can’t read or have no time to read the crisis confronted by their fellow beings is a bigger concern!
When I write this in this long night, I can see people sleeping on the old sacs in the calicut bus stand..When the night services enters the bus stand with the blowing horns and glowing headlights,I could see the kids sleeping in the corners of the bus stand waking up and screaming! Can I imagine my dear son in that place? Somewhere in the mind, a lightning is happening!

Lets open our inner eyes..When our children go to schools wearing their brand new clothes and new umbrellas, we should also think about the kids sitting beside them with the old,torn clothes! When the bell rings, when every child run away to buy the chocolates from the near by shops, we should also see those small eyes which are eagerly looking upon the the chocolate covers lying in the corridors of the school!When we return in our AC cars after spending a 4 digit amount per person for a buffet in a five start hotel to fill the half foot stomach for one time, if we try to look through the sun shaded windows of your car, you may see fathers returning from medical shops with tears in their eyes unable to pay for emergency medicines for their children..

We also have heart, kidney, liver, the organs which are working perfectly fine! But one day,its envitable that they will also fail!! What happens to our lovely children then?
So, let the smile spread on the faces of kids..Lets make a share for them from our side.MSM school kit and EID KISWA projects are started aiming these. Let them too apply the Athar of happiness for this Eid!

When they play happily wearing the clothes you have gifted them on this eid, when their collective sounds raising from the playgrounds seems like sweet chirping of birds, may be inside the house, a father will be praying for you lying in the water bed-but his heart filled with joy! A widow will be praying for you in her musalla for being the cause of happiness of her little kid! Isn’t that our bank of solace?

msmkiswa

Categories: Eid Kiswa, News & Updates

One Response so far.

 1. usman says:

  Assalamu alaikum…
  could
  you please post the pictures or videos of Eid Kiswa distribution…

Leave a Reply


Featured Video