• Nov : 25 : 2015 - PROFCON Logo Released
  • Jul : 13 : 2015 - എം എസ് എം ഖുർആൻ വിജ്ഞാന പരീക്ഷ 2015 ഫലം പ്രസിദ്ധീകരിച്ചു.
  • May : 17 : 2015 - ഖുർആൻ വിജ്ഞാന പരീക്ഷ 2015 ജൂലൈ 5 ന്
  • Feb : 15 : 2015 - 19ാം ദേശീയ പ്രൊഫഷണല്‍ വിദ്യാര്‍ഥി സമ്മേളം പ്രോഫ്കോണ്ി ഉജ്ജ്വല സമാപം
  • Feb : 15 : 2015 - സ്ത്രീ സൌന്ദര്യം കച്ചവടവല്‍ക്കരിക്കരുത്: ഗേള്‍സ് ഗാതറിംഗ് – PROFCON

ഇവൻ ഫായിസ് ..ഞങ്ങൾ അവനെ ആദ്യമായി കാണുന്നത് MSM ഈദ്‌ കിസു്വ കഴിഞ്ഞ തവണ നല്കുന്ന അന്നാണ് …ഒരു textile സുഹ്രത് തന്ന കുട്ടികളുടെ ഡ്രസ്സ്‌ പ്രവർത്തകർ ഇനം തിരിച്ചു ഒരു വീടിന്റെ കോലായിൽ നിരത്തി ഇട്ടിരിക്കുന്നു .ഉമ്മയുടെ പർധയുടെ അറ്റവും പിടിച്ചു അവൻ വന്നു .ഒരു 10 വയസ്സ് പ്രായം കാണും .മുഷിഞ്ഞ വസ്ത്രങ്ങൾ.
അവനു ആ കൂട്ടത്തിൽ ഇഷ്ടമായ ഒരു വസ്ത്രം അവൻ എടുത്തു .ഒരു പാന്റും ഒരു ഷർട്ടും..പിതാവ് എങ്ങോട്ടാണ് എന്നെ ഉപേക്ഷിച്ചു പോയത് എന്ന് അവനു അറിയില്ല .ബുദ്ധി ഉറക്കും മുമ്പേ അയാള് അവനെ വിട്ടു പോയിട്ടുണ്ട് .2 മുറികൾ മാത്രം ഉള്ള ഒരു ചെറിയ വീട്ടിൽ വല്ല്യുമ്മയും ഉമ്മയുടെ സഹോദരികളും അടക്കം 6 പേരുണ്ട് .മൂത്തുമ്മയുടെ രണ്ടു കുട്ടികളും അവന്റെ കൂടെ വന്നിട്ടുണ്ട് .
കുട്ടികൾ അവരുടെ ഡ്രസ്സ്‌ എടുത്തു പോകാൻ ഒരുങ്ങി .അപ്പോൾ ഫായിസ് ഉമ്മയുടെ കൈ വിട്ടു പുറകിലേക്ക് ഓടി വന്നു ..എന്നിട്ട് ഞങ്ങളോട് ഒരു ചോദ്യം “എനിക്ക് ഒരു ഡ്രസ്സ്‌ കൂടി തരുമോ …ഞാൻ ഇട്ട ഈ ഡ്രസ്സ്‌ അല്ലാതെ വേറെ ഡ്രസ്സ്‌ ഒന്നും ഇടാൻ എനിക്ക് ഇല്ല “അവന്റെ ഉമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി .അവൻ ഇട്ട ഡ്രസ്സ്‌ ഉണങ്ങാത്തതിനാൽ ചില ദിവസം അവൻ സ്കൂളിൽ പോകാറില്ല .സ്കൂളിൽ കൂട്ടുകാർ കളിക്കുമ്പോൾ അവൻ ദൂരെ മാറി കൊതിയോടെ നോക്കി നില്ക്കും ..വസ്ത്രത്തിൽ അഴുക്കു ആയാൽ ഉമ്മ ചീത്ത പറയും .ക്ലബ്ബുകാർ കൊടുത്ത uniform ഒരു കൂട്ടമുണ്ട് ..ഈ രണ്ടു വസ്ത്രങ്ങൾ ആണ് ഉപയോഗ യോഗ്യമായ വസ്ത്രങ്ങൾ …ഒന്ന് മുഷിഞ്ഞാൽ ,ഒന്ന് ചെളി തെറിച്ചാൽ ,അല്ല ഫാഷൻ മാറിയാൽ അല്ലെങ്കിൽ വെറുതെ ദിവസവും രണ്ടും മൂന്നും തവണ വസ്ത്രം മാറുന്ന ഞാനും നിങ്ങളും ജീവിക്കുന്ന ലോകത്താണ് ഫായിസിനെ പോലെ അനേകം കുഞ്ഞുങ്ങൾ ജീവികുന്നത് ..
സഹതപിക്കാനും ,പാവം കുട്ടി എന്ന് പറയാനും ആര്ക്കും കഴിയും ..പക്ഷെ അവന്റെ ജീവിതത്തിൽ ഇടപെടാൻ ,ഒരു സാധ്വന വാക്ക് പറയാൻ നമ്മുടെ തിരക്കിനിടയിൽ നമുക്ക് സമയം കിട്ടാറുണ്ടോ …
ഇനി ഇതാ ഒരു ഈദ്‌ കൂടി വരുന്നു ..എല്ലാവര്ക്കും നാം വസ്ത്രം വാങ്ങുന്നുണ്ട് ..ഒന്നും രണ്ടും കൂട്ടം.പക്ഷെ അനേകം ഫായിസുമാർ ഉറങ്ങാതെ കാത്തിരിക്കും ആ പെരുന്നാൾ രാവിൽ..ഉമ്മ ഉരച്ചു കളഞ്ഞ ചെളിയും ,കറയും പോയി അലക്കിയിട്ട തന്റെ ഏക വസ്ത്രം ഉണങ്ങിയോ എന്നറിയാൻ ..പൊട്ടിപൊളിഞ്ഞ ഉമ്മരപടിയിൽ അവന്റെ പിഞ്ചു കാലുകൾ പതുക്കെ ചലിപ്പിച്ചു അങ്ങിനെ അങ്ങിനെ ……..
ഇതാ MSM വരുന്നു ..വീണ്ടും ഒരു ഈദ്‌ കിസുവയുമായി ..അനേകം കുരുന്നു ഫായിസുമാർ ഇപ്പ്രാവശ്യം പുത്തനുടുപ്പു അണിഞ്ഞു ..അതിന്റെ ഗന്ധം വീണ്ടും വീണ്ടും മണത്തു ,മാരോട് ചേർത്ത് ആ രാവിൽ അവർ ഉറങ്ങും .പെരുന്നാളിന് ഉടുത്തു മാറ്റി ഉമ്മേ ഞാൻ പോട്ടെ എന്നവൻ പറയുമ്പോൾ ..ആ ഉമ്മയുടെ കണ്ണിൽ നിന്ന് വീണ കണ്ണീരിൽ കുതിര്ന്ന ഒരു പ്രാര്ത്ഥന ..അതാണ്‌ ജീവിതത്തിലെ വലിയ വിജയങ്ങളിൽ ഒന്ന് എന്നാ തിരിച്ചറിവ് നാളെ പരലോകത്ത് നമുക്കുണ്ടാവും …
കേരളത്തിലും വിദേശത്തും ഈദ്‌ കിസു്വ ഫലപ്രദം ആയി നടക്കാൻ വേണ്ട എല്ലാ ഒരുക്കങ്ങളും MSM ചെയ്തിട്ടുണ്ട് ..താങ്കളുടെ വിഹിതം ഒരുക്കിയിട്ടു ഞങ്ങളെ വിളിച്ചാൽ നിങ്ങള്ക്കും ഈ സംരഭത്തിൽ പങ്കാളിയാവാം ..ഇനി അതിനു സാധിച്ചില്ല എങ്കിൽ ഒരു ഷെയർ .ഒരു ലൈക്‌ ..ഒരു പക്ഷെ നിങ്ങള്ക്കും ഇതിന്റെ ഭാഗമാകാൻ കഴിഞ്ഞേക്കാം …
വിളിക്കുക  –  9895289996, 9497712939, 9496908411
msmkerala@gmail.com, msmeidkiswa@gmail.com

 

msmkiswadist
msmkiswa2

msmkiswa

 

msmkiswa3

msmkiswa4

Categories: Eid Kiswa, News & Updates

Leave a Reply


Featured Video