• Nov : 25 : 2015 - PROFCON Logo Released
  • Jul : 13 : 2015 - എം എസ് എം ഖുർആൻ വിജ്ഞാന പരീക്ഷ 2015 ഫലം പ്രസിദ്ധീകരിച്ചു.
  • May : 17 : 2015 - ഖുർആൻ വിജ്ഞാന പരീക്ഷ 2015 ജൂലൈ 5 ന്
  • Feb : 15 : 2015 - 19ാം ദേശീയ പ്രൊഫഷണല്‍ വിദ്യാര്‍ഥി സമ്മേളം പ്രോഫ്കോണ്ി ഉജ്ജ്വല സമാപം
  • Feb : 15 : 2015 - സ്ത്രീ സൌന്ദര്യം കച്ചവടവല്‍ക്കരിക്കരുത്: ഗേള്‍സ് ഗാതറിംഗ് – PROFCON

പരപ്പനങ്ങാടി: പിഞ്ചു കുഞ്ഞുങ്ങള്‍ക്കെതിരെയും വിദ്യാര്‍ഥികള്‍ക്കെതിരെയുമുള്ള പീഡനങ്ങള്‍ക്കൂം ക്രൂരതകള്‍ക്കൂം എതിരേ കര്‍ശനമായ ശിക്ഷാനടപടികള്‍ സ്വീകരിക്കണമെന്ന്‌ മുജാഹിദ്‌ സ്റ്റുഡന്റ്‌സ്‌ മൂവ്‌മന്റ്‌ (എം.എസ്‌.എം) ജില്ലാ സമിതി സംഘടിപ്പിച്ച ജില്ലാ വിദ്യാര്‍ഥി സംഗമം ആവശ്യപ്പെട്ടു. അലിഗര്‍ സര്‍വകലാശാലയിലെ കോഴ്‌സുകളുടെയും അഡ്‌മിഷന്റെയും കാര്യത്തിലുള്ള അനിശ്ചിതത്വം അവസാനിപ്പിക്കണം. വിശുദ്ധ ഖുര്‍ആന്‍ മാനവര്‍ക്ക്‌ മാര്‍ഗദീപം’ എന്ന റമദാന്‍ കാംപയ്‌ന്റെ ഭാഗമായി പരപ്പനങ്ങാടി ഡെല്‍റ്റ ഓഡിറ്റോറിയത്തില്‍ നടന്ന ജില്ലാ വിദ്യാര്‍ഥി സംഗമം എം.എസ്‌.എം. സംസ്ഥാന പ്രസിഡന്റ്‌ ഡോ. കെ മുഹമ്മദ്‌ ഷഹീര്‍ ഉദ്‌ഘാടനം ചെയ്‌തു.— എം.എസ്‌.എം. ജില്ലാ പ്രസിഡന്റ്‌ ജാഫര്‍ പകര അധ്യക്ഷതവഹിച്ചു.—സംസ്ഥാന ജനറല്‍സെക്രട്ടറി താജൂദ്ദീന്‍ സ്വലാഹി, സാബിര്‍ നവാസ്‌, ഇസ്‌മായീല്‍ അന്‍സാരി ക്ലാസ്സുകളെടുത്തു. റാഫി സലഫി , ഷുറൈഹ്‌ സലഫി, ശബീബ്‌ സ്വലാഹി, ഇര്‍ഫാന്‍ സ്വലാഹി, സി എം ഷാനവാസ്‌ സുല്ലമി എന്നിവര്‍ നേത്യത്വം നല്‍കി.— ഐ.എസ്‌.എം. ജില്ലാ സെക്രട്ടറി മുജീബ്‌ ഒട്ടൂമ്മല്‍, എം.എസ്‌.എം. ജില്ലാസെക്രട്ടറി സി എംഅബ്ദുല്‍ ഖാലിക്ക്‌, ജില്ലാ ഭാരവാഹികളായ നൗഷാദ്‌ വളവന്നൂര്‍, മുന്‍ഷിറലി കോട്ടക്കല്‍, ആഷിക്ക്‌ കെ, ഫഹദ്‌ താനാളൂര്‍, നിയാസ്‌ കക്കാട്‌, ബിഌ മെഹ്‌റാന്‍ —സംസാരിച്ചു

Categories: News & Updates

Leave a Reply


Featured Video