• Nov : 25 : 2015 - PROFCON Logo Released
  • Jul : 13 : 2015 - എം എസ് എം ഖുർആൻ വിജ്ഞാന പരീക്ഷ 2015 ഫലം പ്രസിദ്ധീകരിച്ചു.
  • May : 17 : 2015 - ഖുർആൻ വിജ്ഞാന പരീക്ഷ 2015 ജൂലൈ 5 ന്
  • Feb : 15 : 2015 - 19ാം ദേശീയ പ്രൊഫഷണല്‍ വിദ്യാര്‍ഥി സമ്മേളം പ്രോഫ്കോണ്ി ഉജ്ജ്വല സമാപം
  • Feb : 15 : 2015 - സ്ത്രീ സൌന്ദര്യം കച്ചവടവല്‍ക്കരിക്കരുത്: ഗേള്‍സ് ഗാതറിംഗ് – PROFCON

ഇന്ന് നാം കണ്ടെത്തിയ ശാസ്ത്രീയ സത്യങ്ങളെല്ലാം മതം എന്ന യാഥാര്‍ത്ഥ്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നതും 1400 വര്‍ഷങ്ങള്‍ക്കുമുമ്പ് അവതരിക്കപ്പെട്ട വിശുദ്ധ ഖുര്‍ആനിലൂടെ അത് തെളിയിക്കപ്പെട്ടതാണെന്നും വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. എം,എസ്,എം സംഘടിപ്പിച്ച ദേശീയ വിദ്ധ്യാര്‍ത്ഥി സമ്മേളനത്തിന്റെ ഭാഗമായ മതം യുദ്ധമോ സമാധാനമോ..? എന്ന വിഷയത്തെക്കുറിച്ചു നടന്ന സംവാദം ഉല്‍ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മതം സത്യവും മിത്ഥ്യയും വ്യക്തമാക്കുന്നു എന്നതാണ് അതിന്റെ പ്രത്യേകത.നന്മ തിന്മകള്‍ തിരിച്ചറിഞ്ഞ് മാനവികതയിലൂന്നിയ ആത്മീയ മോക്ഷത്തിലേക്കാണ് മതം നമ്മെ നയിക്കുന്നത്. ആധുനിക കാലഘട്ടത്തില്‍ ഇത് ഏറെ തെളിയിക്കപ്പെട്ടിരിക്കുന്നു. ഖുര്‍ആനില്‍ പ്രതിപാദിക്കപ്പെട്ട അന്ത്യ ദിനത്തിനു പോലും ഇന്ന് ശാസ്ത്രീയ തെളിവുകള്‍ ലഭിച്ചിരിക്കുകയാണ്.
മതം മനുഷ്യനെ നന്നാക്കുകയും സമൂഹത്തെ മഹത്വവല്‍ക്കരിക്കപ്പെടുകയും ചെയ്യുന്നുണ്ടെങ്കിലും ഒരു ചെറിയ ന്യൂനപക്ഷത്തിന്റെ ചെയ്തികള്‍ മൂലം മതം ഏറെ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയുമാണ്. വിശ്വാസികള്‍ തന്നെ പലരും മതത്തെ വികലമായാണ് വിശ്വാസത്തിലെടുക്കുന്നത്. ചെറുപ്പക്കാരില്‍ മത തീവ്രവാദം ഊതി വീര്‍പ്പിച്ച് മനുഷ്യ സമൂഹത്തിന് ഒന്നടങ്കം ചീത്തപ്പേരുണ്ടാക്കുന്ന ഈ ന്യൂനപക്ഷത്തെ ശരിയായ പാതയിലേക്ക് നയിക്കാന്‍ ഈ സമൂഹത്തിന് ബാധ്യതയുണ്ട്. ആ ബാധ്യത ഏറ്റെടുക്കാന്‍ വിദ്യാര്‍ത്ഥി-യുവജന വിഭാഗത്തിന്റെ ഈ കൂട്ടായ്മ ഫലപ്രദമാകണമെന്നും കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു. എം.എസ്.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി.എം.സാബിര്‍ നവാസ് മോഡറേറ്ററായിരുന്നു. എം.എം.അക്ബര്‍, ഇ.എം.നജീബ്, ഡോ.നിസാറുദ്ധീന്‍, ഇ.കെ.ബരീര്‍ അസ്ലം, മുസ്തഫ തന്‍വീര്‍ പ്രസംഗിച്ചു.

Categories: News & Updates, Profcon

2 Responses so far.

  1. Adeebmon15 says:

    my name is adeeb my father name is majed

  2. JINN says:

    ജിന്നടിച്ചിറക്കല് കേന്ദ്രം തുടങ്ങുമോ……

Leave a Reply


Featured Video