• Nov : 25 : 2015 - PROFCON Logo Released
 • Jul : 13 : 2015 - എം എസ് എം ഖുർആൻ വിജ്ഞാന പരീക്ഷ 2015 ഫലം പ്രസിദ്ധീകരിച്ചു.
 • May : 17 : 2015 - ഖുർആൻ വിജ്ഞാന പരീക്ഷ 2015 ജൂലൈ 5 ന്
 • Feb : 15 : 2015 - 19ാം ദേശീയ പ്രൊഫഷണല്‍ വിദ്യാര്‍ഥി സമ്മേളം പ്രോഫ്കോണ്ി ഉജ്ജ്വല സമാപം
 • Feb : 15 : 2015 - സ്ത്രീ സൌന്ദര്യം കച്ചവടവല്‍ക്കരിക്കരുത്: ഗേള്‍സ് ഗാതറിംഗ് – PROFCON

മാനവിക ഐക്യത്തിന്റെ ഉദ്ഘോഷമാണ് ഇസ്ലാമിക സന്ദേശങ്ങളുടെ കാതലെന്ന് എം.എസ്.എം പ്രോഫ്കോണ്‍ പ്രഖ്യാപന സമ്മേളനം അഭിപ്രായപ്പെട്ടു. പ്രവാചകന്‍ മുഹമ്മദ് നബിയുടെ അധ്യാപനങ്ങള്‍ നിത്യപ്രസക്തവും പ്രായോഗികവുമാണ്. സമത്വ സുന്ദരമായ സമൂഹത്തിന്റെ സൃഷ്ടിപ്പാണ് പ്രവാചകന്റെ ജീവിതം പഠിപ്പിച്ചത്. അത് മനസ്സിലാക്കുകയും ഉള്‍കൊള്ളുകയുമാണ് ക്ഷേമത്തിനുള്ള ഏക മാര്‍ഗമെന്ന് എം.എസ്.എം അഭിപ്രായപ്പെട്ടു.

പ്രഖ്യാപന സമ്മേളനം ശ്രീ: കെ.മുരളിദരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മാനവമോചനത്തിന് സമഗ്രമായ ആശയങ്ങള്‍ സമര്‍പ്പിച്ച ദര്‍ശനമാണ് ഇസ്ലാം. നീതിയുടെയും സമത്വത്തിന്റെയും ………….
സമ്മേളനത്തില്‍ എം.എസ്.എം സംസ്ഥാന പ്രസിഡന്റ് ഡോ: കെ.മുഹമ്മദ് ശഹീര്‍, ജനറല്‍ സെക്രട്ടറി കെ.താജുദ്ദീന്‍ സ്വലാഹി, പ്രവര്‍ത്തക സമിതി അംഗങ്ങളായ ഇ.കെ ബരീര്‍ അസ്ലം, ഡോ: ഒ.പി. സലാഹുദ്ദീന്‍, പി.വി.എ. പ്രിംറോസ്, സുബൈര്‍ പീടിയേക്കല്‍, കെ.എന്‍.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി പി.മുഹമ്മദ് ശരീഫ്, കോട്ടയം ജില്ലാ സെക്രട്ടറി അബ്ദുല്‍ ഖാദര്‍, പ്രസിഡന്റ് ഫസലുദ്ദീന്‍, കെ.എന്‍.എം. കൊല്ലം ട്രഷറര്‍ ഡോ.ഷാജഹാന്‍, തിരുവനന്തപുരം ജില്ലാ ട്രഷറര്‍ ഷൌക്കത്തലി സ്വലാഹി, ഐ.എസ്.എം ജില്ലാ പ്രസിഡന്റ് ജാബിര്‍ കായക്കൊടി, സെക്രട്ടറി ശാജി എന്നിവര്‍ പ്രസംഗിച്ചു.

മാര്‍ച്ച് 9, 10, 11 തിയ്യതികളില്‍ തിരുവനന്തപുരത്തു വച്ച് നടക്കുന്ന എം.എസ്.എം ദേശീയ പ്രൊഫഷണല്‍ വിദ്യാര്‍ഥി സമ്മേളനത്തിന്റെ ഭാഗമായി 300 പ്രൊഫഷണല്‍ ക്യാമ്പസുകളില്‍ സന്ദര്‍ശനം നടത്തും. ലീഡേര്‍സ് മീറ്റ്, റീജ്യണല്‍ സ്റുഡന്റ്സ് മീറ്റ്, ഗേള്‍സ് ഗ്യാതറിംഗ്, ക്യാമ്പസ് ഡിബേറ്റ്, സന്ദേശ പ്രയാണം, ലഘുലേഖ വിതരണം എന്നിവ സമ്മേളനത്തിന്റെ മുന്നോടിയായി സംഘടിപ്പിക്കും. ഇന്ത്യയിലെ വിവിധ ക്യാമ്പസുകളില്‍ നിന്നായി ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ ത്രിദിന സമ്മേളനത്തില്‍ പങ്കെടുക്കും.

 

ഇ.കെ. ബരീര്‍ അസ്ലം
കണ്‍വീനര്‍
മീഡിയ വിംഗ്
എം.എസ്.എം കേരള

Categories: News & Updates

14 Responses so far.

 1. jasimmk says:

  ഇന്ഷാ അല്ലാഹ് പരിപാടിയില്‍ 6000 പേരുന്ടാവുമെന്നു കരുതുന്നു..

 2. Remzy Abeer says:

  ഇന്ഷാ അല്ലാഹ്

 3. AbuAbdilla says:

  may allah bless this conference

 4. Abooruksana says:

  اللهم يسر أمورنا كلها يا رب العالمين

 5. Ahlan2011 says:

  പരിപാടി ഭംഗിയായി വിജയിക്കട്ടെ, ആമീ൯

 6. ഇബ്നു അബ്ദുള്ള says:

  ഇന്ഷാ അല്ലാഹ് വളരെ നല്ലത്.
  ഈ മാനവിക ഐക്യം സ്വന്തം സമുതായത്തില്‍ പെട്ട മറ്റു സംഘടനകളില്‍ പ്രവര്തിക്കുന്നവരോടും കൂടെ കാണിച്ചാല്‍ മുസ്ലീങ്ങള്‍ എത്രയോ നന്നായേനെ.

  ഒരു അഭ്യുതയാ കാംക്ഷി..
  അല്ലാഹു എല്ലാവരെയും അനുഗ്രഹിക്കുമാറാകട്ടെ.

  • Abduljaleelak says:

   We have only one aim to invite all mankind to truth. Please don’t misunderstand while invite our brothers to truth. We will continue to invite all people even they like it or dislike. 

 7. Shereef alappuzha says:

   അല്ലാഹു ഈ സമ്മേളനം ഭംഗിയായി വിജയിപ്പിക്കട്ടെ …ആമീന്‍…

  ഷെരീഫ് – ദുബായ്

 8. Abdul Naser,Jubail says:

  bphXeapd¡v bYmÀ° Adnhv ]IÀ¶p ÂIp¶, ZAvh¯nsâ taJebnse al¯sbmcp kwcw`w…tIcf¯nse¶Ã tZinbXe¯nepw kamambn aämcpw kwLSn¸n¡m¯ Gähpw henb s{]m^jW kwKaw …mYm obnXp kzoIcnt¡Wta…..

  ]XnmdmaXv t{]m^vtIm¬ `wKnbmbn ]cyhkmn¡m³ AÃmlp Ap{Kln¡s«!!!
  A_vZp¶mknÀ , Ppss_Â

 9. Abdul Naser,Jubail says:

   
  യുവതലമുറയ്ക്ക് യഥാര്‍ത്ഥ അറിവ് പകര്‍ന്നു നല്‍കുന്ന, ദഅവതിന്റെ മേഖലയിലെ മഹത്തായൊരു സംരംഭം..കേരളത്തിലെന്നല്ല ദേശീയ തലത്തിലും സമാനമായി മറ്റാരും സംഘടിപ്പിക്കാത്ത ഏറ്റവും വലിയ പ്രൊഫഷണല്‍ വിദ്യാര്‍ഥി സംഗമം…..നാഥാ നീയിതൊരു സല്ക്കര്‍മമായി ഞങ്ങളില്‍ നിന്നും സ്വീകരിക്കേണമേ!!!
  പതിനാറാമത് പ്രൊഫഷണല്‍ വിദ്യാര്‍ഥി സംഗമം ഭംഗിയായി പര്യവസാനിക്കാന്‍ അല്ലാഹു അനുഗ്രഹിക്കട്ടെ ..ആമീന്‍

 10. Sayd Muhammad Mashhoor says:

   ദേശീയ തലത്തിലുള്ള  പ്രൊഫഷണല്‍ വിദ്യാര്‍ഥി സംഗമം…..നാഥാ നീയിതൊരു സല്ക്കര്‍മമായി ഞങ്ങളില്‍ നിന്നും സ്വീകരിക്കേണമേ!!!
  പതിനാറാമത് പ്രൊഫഷണല്‍ വിദ്യാര്‍ഥി സംഗമം ഭംഗിയായി പര്യവസാനിക്കാന്‍ അല്ലാഹു അനുഗ്രഹിക്കട്ടെ ..ആമീന്‍

 11. Shafinbalussery says:

  may allah accept our all good works for spreading his dheen to people

 12. Abduljaleelak says:

  May ALLAH accept our good deeds 

  Abdul Jaleel from Yemen 

Leave a Reply


Featured Video