22-ാമത് പ്രോഫ്‌കോണിന് നാളെ തുടക്കം

22-ാമത് പ്രോഫ്‌കോണിന് IMG-20180207-WA0097ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
തളിപ്പറമ്പ്: വിസ്ഡം ഇസ്ലാമിക്ക് ഓര്‍ഗനൈസേഷന്റെ ഭാഗമായി മുജാഹിദ് സ്റ്റുഡന്‍സ് മൂവ്‌മെന്റ് (എം.എസ്.എം.) സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന ഇരുപത്തിരണ്ടാമത് പ്രോഫ്‌കോണ്‍ പ്രൊഫഷണല്‍ സ്റ്റുഡന്‍സ് ഗ്ലോബല്‍ കോണ്‍ഫറന്‍സിന് കണ്ണൂര്‍ തളിപ്പറമ്പില്‍ നാളെ തുടക്കമാകും. വെള്ളിഴായ്ച വൈകീട്ട് 5 മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ യു.എ.ഇ. യിലെ പ്രമുഖ ഇസ്ലാഹീ പണ്ഡിതന്‍ ശൈഖ് സഫറുല്‍ ഹസന്‍ മദീനി ഉദ്ഘാടനം ചെയ്യും. രാജ്യത്തെയും വിദേശത്തെയും വിവിധ ക്യാമ്പസുകളില്‍ നിന്നെത്തുന്ന പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികളെ സ്വീകരിക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.
നാളെ മുതല്‍ മൂന്ന് ദിവസങ്ങളിലായി 6 വേദികളില്‍ സംഘടിപ്പിക്കുന്ന ഇംഗ്ലീഷ്, മലയാളം, അറബി, തമിഴ്, ഉറുദു ഭാഷകളിലുള്ള 36 സെഷനുകളിലാണ് സമ്മേളനം നടക്കുന്നത്. ഇന്ത്യയിലെ പ്രമുഖ പ്രൊഫഷണല്‍ സ്ഥാപനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ഇന്ത്യക്കകത്തു നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നുമുള്ള അക്കാദമിക് വിദഗ്ദരും പണ്ഡിതന്മാരും വിഷയാവതരണം നടത്തും.
22-ാമത് പ്രോഫ്‌കോണ്‍ സ്വാഗതസംഘം ചെയര്‍മാന്‍ സാദത്ത് അലി കൊച്ചിപള്ളി ഉദ്ഘാടന സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിക്കും. ജില്ല കളക്ടര്‍ മിര്‍ മുഹമ്മദ് അലി ഐ.എ.എസ്., ടി.വി. രാജേഷ് എം.എല്‍.എ., കണ്ണൂര്‍ ജില്ല ഡി.സി.സി. പ്രസിഡï് സതീശന്‍ പാച്ചേനി, മുസ്ലിം യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് പി.കെ. സുബൈര്‍ എന്നിവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ അതിഥികളായി സംബന്ധിക്കും. അബ്ദുല്‍ നാസര്‍ സ്വലാഹി, അബ്ദുള്ള ഫാസില്‍ എന്നിവര്‍ ആശംസകളര്‍പ്പിക്കും.
വൈകീട്ട് 7ന് നടക്കുന്ന സാമൂഹ്യ സംവാദത്തിന് അബ്ദുല്‍ റഷീദ് കുട്ടംബൂര്‍, ഡോ. സി.എം. സാബിര്‍ നവാസ്, ഷാഫി സ്വബാഹി എന്നിവര്‍ നേതൃത്വം നല്‍കും.
ശനിയാഴ്ച നടക്കുന്ന വിവിധ സെഷനുകളില്‍ തമിഴ്‌നാട് ഫിഷറീസ് വകുപ്പ് മന്ത്രി ഡി. ജയകുമാര്‍, കെ.കെ. രാഗേഷ് എം.പി., ജേയിംസ് മാത്യു എം.എല്‍.എ., എ.എന്‍. ഷംസീര്‍ എം.എല്‍.എ. എന്നിവര്‍ മുഖ്യാതിഥികളാവും.
വിവിധ സെഷനുകളില്‍ എ.പി. മുനവ്വര്‍ സ്വലാഹി, ത്വല്‍ഹത്ത് സ്വലാഹി, ഇന്‍ഷാദ് സ്വലാഹി, മുജാഹിദ് ബാലുശ്ശേരി, സി. മുഹമ്മദ് അജ്മല്‍, ഹാരിസ് കായക്കൊടി, ഫദ്‌ലുല്‍ ഹഖ് ഉമരി, ഹംസ മദീനി, അര്‍ഷദ് താനൂര്‍, പി.എന്‍. അബ്ദുല്‍ ലത്തീഫ് മദനി, ഡോ. സി. മുഹമ്മദ് റാഫി, ഷഫീക്ക് സ്വ്‌ലാഹി, താജുദ്ധീന്‍ സ്വലാഹി, നൂറുദ്ധീന്‍ സ്വലാഹി, അനസ് സ്വലാഹി, കെ. മുനവര്‍, സാദ് ബിന്‍ ഹൈദര്‍, നയീഫ് ബിന്‍ നസറുദ്ധീന്‍ മദീന, ഡോ. പി.എന്‍. ഷബീല്‍, ഷൈഖ് അബ്ദുസ്സലാം മദനി, മുഹമ്മദ് ഖാന്‍, സൈദ് ഹുസ്സൈന്‍, ശൈഖ് അബ്ദുസാലമ മദനി, അബ്ദുല്‍ റാസിഖ് സൗദാഖര്‍, കെ.പി. ഹിദ്യായത്ത്, ശൈഖ് അബ്ദുസ്സലാം മദനി, സൈദ് ഹുസ്സൈന്‍, സമീര്‍ ഖാലിദ്, അബു മുഹമ്മദ്, സയ്യിദ് മുഹമ്മദ് മഷ്ഹൂര്‍, ടി.ടി. ജഹഫര്‍, വി.വി. അബൂബക്കര്‍, ഹംസ കുട്ടി സലഫി, ഷുറൈഹ് സലഫി, ഡോ മീന, റിയാസ് സ്വലാഹി, ഡോ ഫിരോസന, കുഞ്ഞാലി മദനി, അര്‍ജുമാന്ദ് ആദില്‍, ശമീര്‍ മുണ്ടേരി, മുനീര്‍ നജാത്തി, അബ്ദുല്‍ ജബ്ബാര്‍ മദീനി, സ്വാദിഖ് മദീനി, നിസാര്‍ സ്വലാഹി, ഷരീഫ് കാര, സി.എം. അബ്ദുല്‍ ഖാലിക്ക്, നദീം അബ്ദുള്ള, റുസ്തം ഉസ്മാന്‍ എന്നിവര്‍ പ്രഭാഷണം നടത്തും.
ശനിയാഴ്ച വൈകീട്ട് നടക്കുന്ന ഓപ്പണ്‍ ഫോറത്തില്‍ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ വൈസ് ചെയര്‍മാന്‍ കുഞ്ഞി മുഹമ്മദ് മദനി പറപ്പൂര്‍, പ്രൊഫ. ഹാരിസിബ്‌നു സലീം, ഡോ. സി. മുഹമ്മദ് റാഫി എിവര്‍ നേതൃത്വം നല്‍കും.
ഞായറാഴ്ച നടക്കുന്ന വിവിധ സെഷനുകളില്‍ ഡോ. മുഹമ്മദ് കുട്ടി കണ്ണിയന്‍, അഷ്‌ക്കര്‍ ഇബ്രാഹീം, അബ്ദുറഷീദ് കൊടക്കാട്, ജാസിര്‍ ശബരി ഉമര്‍, സാദിഖ് മദീനി, ഫൈസല്‍ മൗലവി, അബൂബക്കര്‍ സലഫി, അബ്ദുല്‍ മാലിക്ക് സലഫി, സി.പി. സലീം, ടി.കെ. അഷ്‌റഫ്, ഫര്‍ഹാന്‍ അന്‍വര്‍, ശൈഖ് അബ്ദുസ്സലാം മദനി, യു. ജിന്‍ഷാദ്, നബീല്‍ രണ്ടത്താണി, ത്വാഹാ റഷാദ്, നൗഫല്‍ മദീനി, ഇ.പി. അബ്ഷര്‍ അലി, മുഹമ്മദ് നിയാസ്, ഡോ. മുഹമ്മദ് സലീം, ഡോ. മുഹമ്മദ് റഫീഖ്, ഡോ. അഹമ്മദ് ഷാസ് എന്നിവര്‍ പ്രഭാഷണം നടത്തും.
ഞായറാഴ്ച ഉച്ചക്ക് നടക്കുന്ന സമാപന സമ്മേളനം വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ പ്രസിഡണ്ട് പി.എന്‍. അബ്ദുല്‍ ലത്തീഫ് മദനി ഉദ്ഘാടനം ചെയ്യും. 22-ാമത് പ്രോഫ്‌കോണ്‍ ജനറല്‍ കണ്‍വീനര്‍ ഡോ. പി.പി. നസീഫ് അദ്ധ്യക്ഷത വഹിക്കും. തുറമുഖ, പുരാവസ്തു, മ്യുസിയം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ചടങ്ങില്‍ മുഖ്യാതിഥിയാകും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം.കെ.രാഗേഷ് എം.പി, തളിപ്പറമ്പ് മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ മഹ്മൂദ് അള്ളാന്‍കുളം, ബാബില്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ്ങ് ഡയറക്ടര്‍ സി. മുഹമ്മദ് ബഷീര്‍, ഷംസുദ്ധീന്‍ അജ്മാന്‍ എന്നിവര്‍ അതിഥികളായി സംബന്ധിക്കും. ഐ.എസ്.എം. കേരള ജനറല്‍ സെക്രട്ടറി കെ. സജ്ജാദ് ആശംസയര്‍പ്പിക്കും. യു.എ.ഇ. ഇന്ത്യന്‍ ഇസ്ലാഹീ സെന്റര്‍ പ്രസിഡണ്ട് ഹുസൈന്‍ സലഫി മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കും. എം.എസ്.എം. സംസ്ഥാന ജനറല്‍ സെക്രട്ടറി പി. ലുബൈബ്, ട്രഷറര്‍ സി. മുഹാസ് എന്നിവര്‍ സംസാരിക്കും.
പ്രൊഫഷണല്‍ വിദ്യാര്‍ത്ഥി സമൂഹത്തിന് ധൈഷണിക മൂല്യങ്ങള്‍ പകര്‍ന്ന് നല്‍കുക, പ്രൊഫഷണല്‍ മേഖലയിലെ പുതിയ ഉപരി പഠന സാധ്യതകള്‍ തൊഴില്‍ മേഖലകള്‍ പരിചയപ്പെടുത്തുക, സോഷ്യല്‍ മീഡിയ ദുരുപയോഗം, ലൈംഗിക അരാജകത്വം, തീവ്രവാദ പ്രവണതകള്‍, വിധ്വംസക പ്രവര്‍ത്തനങ്ങള്‍ എന്നിവക്കെതിരെ ബോധവല്‍ക്കരണം നടത്തുക, സാമൂഹിക സാംസ്‌ക്കാരിക രംഗങ്ങളില്‍ പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികളുടെ ഗുണപരമായ പങ്കാളിത്തം ഉറപ്പുവരുത്തുക, പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികളുടെ കഴിവുകളും മികവുകളും രാജ്യനന്മക്കും സാമൂഹ്യരംഗത്തും ഉപയോഗപ്പെടുത്താന്‍ പ്രേരിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പ്രോഫ്‌കോണ്‍ സംഘടിപ്പിക്കുന്നത്. പ്രൊഫഷണല്‍ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥി ചൂഷണങ്ങള്‍, വിദ്യാര്‍ത്ഥികള്‍ക്കെതിരായ ആക്രമങ്ങള്‍ പ്രൊഫഷണല്‍ സ്ഥാപനങ്ങളിലെ വര്‍ദ്ദിച്ചുവരുന്ന ആത്മഹത്യകള്‍ തുടങ്ങിയവ പ്രൊഫ്‌കോണ്‍ ചര്‍ച്ചചെയ്യും.
നവംബര്‍ 11ന് മംഗലാപുരത്താണ് പ്രോഫ്‌കോണിന്റെ പ്രഖ്യാപനം നടന്നത്. പ്രോഫ്‌കോണ്‍ പ്രചരണത്തിന്റെ ഭാഗമായി കേരളത്തിനകത്തും വിവിധ സംസ്ഥാനങ്ങളിലുമായി സ്പാര്‍ക്ക് പ്രീ പ്രോഫ്‌കോണ്‍ മീറ്റുകള്‍ സംഘടിപ്പിച്ചു. കേരളത്തിലെ എല്ലാ ജില്ലകളിലെയും പ്രമുഖ പ്രൊഫഷണല്‍ സ്ഥാപനങ്ങളിലും ബാംഗ്ലൂര്‍, മൈസൂര്‍, ചെന്നൈ, ഫിന്‍ലാന്‍ഡ്, കുവൈത്ത് പ്രീ പ്രോഫ്‌കോണ്‍ മീറ്റുകള്‍ പൂര്‍ത്തിയായി. പ്രോഫ്‌കോണിന്റെ ഭാഗമായി ലഖുലേഘ വിതരണം, സന്ദേശ പ്രചരണം, വിദ്യാര്‍ത്ഥി സംഗമങ്ങള്‍, ഇന്റര്‍ കോളേജ് ദഅ്‌വ എന്നിവയും സംഘടിപ്പിച്ചു.
call to action